Main Centers
International Centers
India
USA
Sadhguru Quotes
FILTERS:
SORT BY:
Clear All
നിങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തിയും ഒരു സമർപ്പണമായി മാറുമ്പോൾ, കർമ്മത്തിന് നിങ്ങളെ ബന്ധിക്കാൻ കഴിയില്ല.
ഭയവും ഉത്കണ്ഠയും നിങ്ങളുടെ ഭാവന കാടുകയറുന്നതിന്റെ അനന്തരഫലങ്ങളാണ്. ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു സാഹചര്യത്തെക്കുറിച്ചോർത്താണ് നിങ്ങൾ കഷ്ടപ്പെടുന്നത്.
ജീവിതം ഒരു ഓട്ടമത്സരം അല്ല. അതൊരു പ്രതിഭാസമാണ്.
പാത തന്നെയാണ് ലക്ഷ്യസ്ഥാനം. ആ ലക്ഷ്യസ്ഥാനം പാതയിൽ ഒളിഞ്ഞിരിക്കുന്നു, സ്രഷ്ടാവ് സൃഷ്ടിയിൽ ഒളിഞ്ഞിരിക്കുന്നതുപോലെ.
ജീവിച്ചിരിക്കുക എന്നത് നിങ്ങൾക്കു ഗഹനമായഅനുഭവമാണെങ്കിൽ, നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഗഹനമായിരിക്കും.
സകലതിനെയും നിങ്ങളുടെതന്നെ ഒരു ഭാഗമായി അനുഭവിക്കുമ്പോൾ, നിങ്ങൾ യോഗയിലാണ്. അതാണ് മോചനം, അതാണ് മുക്തി, അതാണ് ആത്യന്തിക സ്വാതന്ത്ര്യം.
എല്ലാ സാഹചര്യങ്ങളും അവസരങ്ങളാണ്. നിങ്ങൾക്ക് അതിൽ നിന്ന് ക്ഷേമമോ ദുരിതമോ സൃഷ്ടിക്കാം - അത് തിരഞ്ഞെടുക്കുന്നത് നിങ്ങളാണ്.
നിങ്ങളുടെ സ്നേഹത്തെയും സന്തോഷത്തെയും പ്രസരിപ്പിനെയും പിടിച്ചുവയ്ക്കരുത്. നിങ്ങൾ നൽകുന്നത് മാത്രമാണ് നിങ്ങളുടെ ഗുണം, അല്ലാതെ നിങ്ങൾ പിടിച്ചുവയ്ക്കുന്നതല്ല.
മനുഷ്യനായി ജനിക്കുന്നതിന്റെ പ്രാധാന്യം, നിങ്ങൾക്ക് അപരിമിതമാകാനുള്ള സാധ്യതയുണ്ട് എന്നതാണ്. നിങ്ങളിലെ ദൈവികതയിൽ ജീവിക്കണോ വേണ്ടയോ എന്നത് നിങ്ങളാണ് തീരുമാനിക്കേണ്ടത്.
നിങ്ങൾക്ക് ചുറ്റുമുള്ള ആളുകളെ അവരിൽ നിങ്ങൾ കണ്ട ഏറ്റവും മികച്ച കാര്യങ്ങളാൽ തിരിച്ചറിയുക. ഏറ്റവും മോശമായതിനു പകരം ഏറ്റവും നല്ലതിനെ തിരിച്ചറിയുന്നതിലൂടെ, എല്ലാവരിലെയും മികച്ചതിനെ നിങ്ങൾ ജ്വലിപ്പിക്കുകയും പരിപോഷിപ്പിക്കുകയും സ്വീകരിക്കുകയും ചെയ്യും.
നിങ്ങൾ കൂടുതൽ സുരക്ഷിതത്വം തേടുമ്പോൾ, ജീവിതത്തിൽ സംഭവിക്കുന്ന ഓരോ മാറ്റങ്ങളും നിങ്ങളെ കൂടുതൽ അസ്വസ്ഥമാക്കും.
നിങ്ങളുടെ ധ്യാനം നിങ്ങളെ സംബന്ധിക്കുന്നതു മാത്രമല്ല. നിങ്ങൾ ശരിക്കും ധ്യാനനിരതനായാൽ, എന്തുകൊണ്ടെന്നറിയാതെ, നിങ്ങൾക്കു ചുറ്റുമുള്ളതെല്ലാം ശാന്തമാകും.